പാലാ: കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉത്ഥാനത്തിന്റെ കണ്ണുകളുള്ള വ്യക്തിത്വമാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ദൈവികമായ കാഴ്ചപ്പാടോടെ കാര്യങ്ങളെ നോക്കിക്കാണാനും പ്രതിസന്ധികളിൽ പ്രത്യാശ നൽകാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണ സിൽവർ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട്സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്
ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ ചൈതന്യം ഉൾക്കൊണ്ട് സഭയെയും സമൂഹത്തെയും നയിക്കാൻ ക്ലീമിസ് ബാവയ്ക്ക് സാധിക്കുന്നു.സഭയ്ക്കുള്ളിലും പൊതുസമൂഹത്തിലും ഐക്യവും സഹവർത്തിത്വവും നിലനിർത്താൻ അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായിച്ചിട്ടുണ്ട്.പ്രതിസന്ധ ഘട്ടങ്ങളിൽ തളരാതെ, ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ കാഴ്ചപ്പാടോടെയും ക്രാന്തദർശിത്വത്തോടെയും തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
വിവിധ സഭാമേലധ്യക്ഷന്മാരും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
















