ആലപ്പുഴ: ഓളപ്പരപ്പിലെ ആവേശപ്പോരാട്ടത്തിന് തുടക്കം കുറിച്ച് 72-ാമത് നെഹ്‌റു ട്രോഫി ജലമേളയ്ക്ക് പുന്നമടക്കായലിൽ ആവേശത്തുടക്കം. വി.ഡി. സതീശൻ മേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
കായലോളങ്ങളെ കീറിമുറിച്ച് ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം ആകെ 71 വള്ളങ്ങളാണ് ഇത്തവണ വിവിധ വിഭാഗങ്ങളിലായി പോരാട്ടത്തിനിറങ്ങുന്നത്.
വള്ളംകളിയുടെ പ്രധാന ആകർഷണമായ ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടത്തിനൊപ്പം വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങിയ വിഭാഗങ്ങളിലെ പോരാട്ടങ്ങളും പുന്നമടയിൽ നടക്കുന്നു.ജലമേളയോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലും പുന്നമടക്കായലിന് ചുറ്റും കടുത്ത സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ആയിരക്കണക്കിന് വള്ളംകളി പ്രേമികളാണ് ആവേശകരമായ മത്സരങ്ങൾ നേരിൽ കാണാൻ പുന്നമടയുടെ തീരങ്ങളിലേക്ക് ഒഴുകിയെത്തുന്നത്.
















