ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാഹുല്‍ ഗാന്ധിയുടെ ഡിസിപി ഓഫീസ് ധര്‍ണക്ക് പിന്നാലെ പോലീസിന് എതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഡിസിപി ഓഫീസിന് മുന്നില്‍ രാഹുല്‍
ഗാന്ധി നടത്തിയ ആറുമണിക്കൂര്‍ സമര വിജയത്തിന് പിന്നാലെ പൊലീസിനെതിരെ വ്യാപക പരാതികളുമായി വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസിനെ സമീപിക്കുന്നത്. പരാതികള്‍ പാര്‍ട്ടി ലീഗല്‍ സെല്‍ പരിശോധിച്ച് വരികയാണ്. രാജ്യത്തെ 800 നഗരങ്ങളിലായി നടക്കുന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിലൂടെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ നേരിട്ട് സ്വീകരിക്കാനും കോണ്‍ഗ്രസ്
ആലോചിക്കുന്നുണ്ട്. അതേസമയം വിദ്യാര്‍ത്ഥി സഖില്‍ ലോച്ചയ്ക്ക് നേരെയുണ്ടായ പെല്ലറ്റ് തോക്ക് ഉപയോഗത്തിലെ എഫ്.ഐ.ആറില്‍ പൊലീസ് നടപടികള്‍ തുടങ്ങി. ഇന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
















