ലോക സീനിയർ സിറ്റിസൺ ദിനാചരണത്തിന്റെ ഭാഗമായി FOSCAK ജില്ലാ കമ്മിറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായും ചേർന്നു വാക്കത്തോൺ – 2026 സംഘടിപ്പിക്കും. 2026 ഓഗസ്റ്റ് 21നു രാവിലെ 7.00നു ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് കർമ്മം സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ.രാധാകൃഷ്ണൻ നായർ നിർവ്വഹിക്കും. പേരൂർ ജംക്ഷൻ, സെൻട്രൽ ജംക്ഷൻ, അതിരമ്പുഴ റോഡ്, കോടതിപ്പടി വഴി എം.സി.റോഡിലെത്തിയ ശേഷം വിമല ഹോസ്പിറ്റൽ ജംക്ഷൻ,സെൻട്രൽ ജംക്ഷൻ ചുറ്റി പടിഞ്ഞാറെ നട വളി നന്ദാവനം ഓഡിറ്റോറിയത്തിൽ 8.30നു എത്തിച്ചേരും. പ്രഭാതഭക്ഷണത്തെ തുടർന്നു 9 മണിക്കു പൊതുസമ്മേളനം ആരംഭിക്കും.ഫ്ലോറൻസ് നൈറ്റിംഗൽ അവാർഡ് നേടിയ സോജ.ബേബി.കെയെ ചടങ്ങിൽ ആദരിക്കും.
കാര്യപരിപാടികൾ
ഈശ്വരപ്രാർത്ഥന – ശ്രീമതി ഗീത അരുൺ, ശ്രീമതി ഈശ്വരി നായർ
സ്വാഗതം- ശ്രീ.പി.ജെ.ഹരികുമാർ ( ജില്ല സെക്രട്ടറി)
അധ്യക്ഷൻ – ഡോ.വി.വി.സോമൻ ( ജില്ലാ പ്രസിഡന്റ്)
മുഖ്യപ്രഭാഷണം – റവ.ഫാ.മാത്യു തെക്കേൽ ( മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ. മാർ സ്ലീവാ മെഡിസിറ്റി പാലാ )
ഉദ്ഘാടനം – ശ്രീ. കെ.രാധാകൃഷ്ണൻനായർ, റിട്ട ഐ.പി.എസ്. ( സംസ്ഥാന പ്രസിഡന്റ്)
മാർ സ്ലീവാ മെഡിസിറ്റി ജറിയാട്രിക് വകുപ്പിന്റെ സേവനങ്ങളുടെ ലോഞ്ചിംഗ്
ജെറിയാട്രിക് സേവനങ്ങൾ പരിചയപ്പെടുത്തൽ . ഡോ.ലിഡിയ ജേക്കബ് ( സീനിയർ കൺസൾട്ടന്റ്, ജറിയാട്രിക് മെഡിസിൻ, മാർ സ്ലീവാ മെഡിസിറ്റി പാലാ )
ആദരിക്കൽ –
ആദരിക്കൽ വ്യക്തിയെ പരിചയപ്പെടുത്തൽ – ഡോ. തങ്കമ്മ സോമൻ, ഡപ്യൂട്ടി ഡയറക്ടർ , ആർ.സി.എച്ച് ഓഫീസർ ( റിട്ട)
പൊന്നാട അണിയിക്കൽ – കെ.രാധാകൃഷ്ണൻ നായർ
മൊമന്റോ നൽകൽ – റവ.ഫാ.മാത്യു തെക്കേൽ
മറുപടി പ്രസംഗം – സോജ.ബേബി.കെ
ആശംസകൾ –
ഡോ.കെ.എൻ.സോമദാസൻ ( സംസ്ഥാന സെക്രട്ടറിFOSCAK )
എയർകോമഡോർ ഡോ.പോളിൻ ബാബു ( ചീഫ് ഓഫ് മെഡിക്കൽ സർവീസസ്, മാർ സ്ലീവാ മെഡിസിറ്റി പാലാ )
ശ്രീ.രാജേഷ് ജോർജ് ജേക്കബ് ( റീജിയണൽ ഹെഡ്, ഫെഡറൽ ബാങ്ക് പാലാ )
കൃതജ്ഞത – റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ ( അസോ.ഡയറക്ടർ മാർ സ്ലീവാ മെഡിസിറ്റി പാലാ )
















