പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ
ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പത്തനംതിട്ട കാട്ടാമലയിലെ വീടുകളിൽ പരിശോധന നടത്തിയ സംഭവത്തിലായിരുന്നു, പൊലീസിനെതിരെ കെ പി ഉദയഭാനുവിന്റെ ഭീഷണി പ്രസംഗം. കെപി ഉദയഭാനുവിന് എതിരെ പൊലീസ് കേസെടുത്തിരുന്നു.















