മാധ്യമ സ്ഥാപനങ്ങളുടെ കാർഡുകൾ നീക്കം ചെയ്തത് സതീശൻ സർക്കാർ ആവശ്യപ്പെട്ടിട്ടെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. ജെമിനിയോട് ഇതേ സംബന്ധിച്ച് വിവരങ്ങൾ തേടിയപ്പോൾ ലഭിച്ച മറുപടി പ്രാദേശിക സർക്കാർ പറഞ്ഞിട്ട് എന്നാണ്. മെറ്റയും അവരുടെ കമ്മ്യൂണിറ്റി
സ്റ്റാൻഡേർഡിന് എതിരല്ല എന്നുള്ള മറുപടിയാണ് നൽകിയത്.മാധ്യമങ്ങൾക്ക് മുന്നിൽ വന്ന വി ഡി സതീശനെ പരിഹസിച്ചത് കൊണ്ട് കാര്യമില്ല. ജനാധിപത്യരീതിയിൽ സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാക്കണം. ഏതൊരു പൗരന് വേണമെങ്കിലും ജമിനിയിലോ, മെറ്റയുമായോ ചാറ്റ് ചെയ്യാം. അതിലൂടെ ജമിനി കൃത്യമായ മറുപടി നൽകും. വി ഡി സതീശൻ നേരിട്ടാകില്ല ആവശ്യപ്പെട്ടിട്ടുണ്ടാവുക.















