സിനഡിന്റെ പ്രവർത്തന രേഖയ്ക്ക് ഔദ്യോഗിക കാര്യാലയത്തിന്റെ( General Secretariate) അംഗീകാരം

spot_img

Date:

സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡിന്റെ ആദ്യ സമ്മേളനത്തിന്റെ ‘ഇൻസ്ത്രുമെന്നും ലബോറിസ്’ (കർമ്മ രേഖ), അസംബ്ലിയുടെ നടത്തിപ്പിന്റെ രീതി എന്നിവ ജനറൽ സെക്രട്ടറിയേറ്റ് അംഗീകരിച്ചു

പ്രാർത്ഥനയുടെയും വ്യക്തിപരമായ വിചിന്തിനത്തിന്റെയും നിമിഷങ്ങളാൽ അടയാളപ്പെടുത്തിയ “മഹത്തായ സാഹോദര്യത്തിന്റെ അന്തരീക്ഷത്തിൽ” സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ സാധാരണ കൗൺസിൽ ഈ ആഴ്ച റോമിൽ യോഗം ചേർന്ന് മെത്രാന്മാരുടെ സിനഡിന്റെ ആദ്യ പൊതു സമ്മേളനത്തിന്റെ പ്രവർത്തന രേഖ ചർച്ച ചെയ്തു.

ജൂൺ ആദ്യം പ്രസിദ്ധീകരിക്കാനിരിക്കുന്ന രേഖ ഒക്ടോബറിൽ നടക്കുന്ന ജനറൽ അസംബ്ലിയുടെ ആദ്യ യോഗത്തിലെ ചർച്ചകൾക്ക് വഴിയൊരുക്കും. വീണ്ടും അടുത്ത വർഷം രണ്ടാം ഘട്ട ചർച്ചകൾക്കായി യോഗം സമ്മേളിക്കും. യോഗത്തിൽ, കൗൺസിൽ അംഗങ്ങളും, ഉപദേശകരും ഒരുമിച്ച് “ഇൻസ്ത്രുമെന്നും ലബോറീസ്” എന്ന പ്രവർത്തന രേഖയും വരാനിരിക്കുന്ന അസംബ്ലിയുടെ നടത്തിപ്പു രീതിയും അവലോകനം ചെയ്യുകയും ഭേദഗതികൾ വരുത്തി അംഗീകരിക്കുകയും ചെയ്തു.

പൊതുസമ്മേളനത്തിനായുള്ള ആത്മീയ ഒരുക്കം

സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന 2023-ലെ എക്യുമെനിക്കൽ പ്രാർത്ഥനാ ജാഗരണത്തെ കുറിച്ചും (Together 2023 Ecumenical Prayer Vigil) സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള ആത്മീയ ധ്യാനത്തെ കുറിച്ചും  യോഗം ചർച്ച ചെയ്തു. ഇവ രണ്ടും സമ്മേളനത്തിന്റെ മുന്നോടിയായി നടക്കും.

ദൈവവചനം ശ്രവിച്ചുകൊണ്ട് സ്തുതിയുടെയും നിശബ്ദതയുടെയും നിമിഷങ്ങൾ പങ്കിടാൻ വിവിധ സഭകളിലെയും സഭാ സമൂഹങ്ങളിലെയും യുവ പ്രതിനിധികളെ ഒരുമിച്ച് ചേർക്കുക എന്നതാണ് ടുഗെദർ 2023 സംരംഭത്തിന്റെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾ www.together2023.net വെബ്സൈറ്റിൽ ലഭ്യമാണ്. പ്രത്യേക സഭകളിലെ ദൈവജനവുമായി കൂടിയാലോചനയും തുടർന്നു വിവേചന ഘട്ടങ്ങളും ഉൾപ്പെട്ട ആദ്യത്തെ തയ്യാറെടുപ്പിന്റെ ഘട്ടം മുതൽ തുടരുന്ന സിനഡൽ പ്രക്രിയയുടെ ആഘോഷ ഭാഗംവരെ ഉൾക്കൊള്ളുന്നതാണ് സിനഡിന്റെ പൊതു സമ്മേളനം.

ജനറൽ സെക്രട്ടേറിയറ്റ് പറയുന്നതനുസരിച്ച്, “ഒക്ടോബർ മാസത്തിലെ അസംബ്ലിയുടെ പ്രവർത്തനത്തിന് അടിസ്ഥാനമാകുന്ന ഇൻസ്ത്രുമെന്തും ലബോറിസ് സഭയുടെ എല്ലാ തലങ്ങളിലും നടക്കുന്ന ശ്രവണ പ്രക്രിയയുടെ ഫലമാണ്. പ്രവർത്തന രേഖാ പദ്ധതിയുടെ അംഗീകാരം സംബന്ധിച്ച മുഴുവൻ പ്രസ്താവനയും സിനഡ് വെബ് സൈറ്റിൽ വായിക്കുക.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related