പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയുടെ (24) മൃതദേഹമാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. അപകടത്തിൽ കാണാതായ ജോണിയുടെ ഭാര്യ
റെജീനയ്ക്കായുള്ള തിരച്ചിൽ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. ഫയർഫോഴ്സും പ്രാദേശികവാസികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.















