ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് തൊഴിലാളികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പരുക്കേറ്റ ഒരാൾ അനന്ത്‌നാഗിലെ
ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. തെക്കൻ കശ്മീരിലെ കുൽഗാമിൽ കെല്ലാം മേഖലയിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലൈ 22-ന് ശേഷം തെക്കൻ കശ്മീരിനെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണമാണിത്. ഇന്ന് വൈകീട്ടോടെ
തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന ആക്രമണം നടന്ന സ്ഥലം വളയുകയും അക്രമികളെ കണ്ടെത്താനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.















