കുവൈറ്റ് സിറ്റി / ടെഹ്‌റാൻ: കുവൈറ്റിലുള്ള അമേരിക്കൻ സൈനിക താവളത്തിന് നേരെ ശക്തമായ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. ആക്രമണത്തിൽ സഖ്യസേനയുടെ ഡ്രോൺ ഹാങ്കറുകളും പ്രധാന ഇന്ധന സംഭരണശാലയും (Fuel Depot) പൂർണ്ണമായി തകർന്നതായി ഐ.ആർ.ജി.സിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേഖലയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്ക് ഇടയിലാണ് ഈ സംഭവം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെയും ആളപായത്തിന്റെയും കൂടുതൽ വിവരങ്ങൾ യു.എസ് വൃത്തങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആക്രമണത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ യു.എസ് താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.















