അനുമതിയില്ലാതെയുള്ള വിദേശയാത്രയും ചട്ടലംഘനങ്ങളും ആരോപിച്ചുള്ള പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന സർക്കാർ റിപ്പോർട്ട് തള്ളി ഹൈക്കോടതി. നിയമനടപടി സ്വീകരിക്കാതെ പരാതിക്കാരനെയും ആരോപണവിധേയനെയും
ഒരുമിച്ചിരുത്തി സംയുക്ത ഹിയറിങ് നടത്തിയ അന്നത്തെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ നടപടിയിലും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. പരാതിക്കാരന് സ്വതന്ത്രമായി മൊഴി നൽകാൻ അവസരം നിഷേധിച്ചുവെന്ന് കോടതി വ്യക്തമാക്കി.
പരാതി നിയമപ്രകാരം പരിശോധിച്ച് മൂന്ന് ആഴ്ചയ്ക്കകം പരാതിയിൽ പുതുതായി തീരുമാനമെടുക്കാൻ ആഭ്യന്തര-വിജിലൻസ് വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി.















