ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു. സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണം നേരിട്ട രണ്ട് പേരും മുന്‍ ഐബി സ്പെഷ്യല്‍ ഡയറക്ടര്‍ യശോവര്‍ദ്ധന്‍ ആസാദുമാണ്
സുപ്രീംകോടതിയെ സമീപിച്ചത്. പെല്ലറ്റ് ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരവും ചികിത്സയും ഉറപ്പാക്കണമെന്നാണ് ആവശ്യം. സിജെപി പാര്‍ലമെന്റ് മാര്‍ച്ചില്‍ പൊലീസ് നടത്തിയ
അതിക്രമത്തിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജികളില്‍ ഇന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. ഇന്നലെ ഹര്‍ജികള്‍ പരിഗണിക്കവേ സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമെന്ന് കോടതി നീരീക്ഷിച്ചിരുന്നു.















