തിരുവനന്തപുരം മേഖല മില്‍മ യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ നാല് വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടുമെന്ന് റിപ്പോര്‍ട്ട്. യൂണിയന്‍ പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവിലാണ് ഗുരുതര കണ്ടെത്തലുകള്‍. ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ പ്രമോഷന്‍
പോസ്റ്റിംഗ് എന്നിവയില്‍ ഭരണസമിതി നടത്തിയത് നിയമവിരുദ്ധ ഇടപെടലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണകാലയളവില്‍ ഉടനീളം ഉണ്ടായത് അഴിമതിയും സ്വജനപക്ഷപാതവും. ശബരിമല സന്നിധാനം സ്റ്റോറിലേക്ക് അയച്ച ഗുണമേന്മയുള്ള നെയ്യ് വഴിമധ്യേ മാറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള
ഗുണമേന്മയില്ലാത്ത നെയ്യ് ടിന്നുകളില്‍ നിറച്ചു. ശേഷം ഗുണമേന്മയുള്ള നെയ്യ് ലിറ്ററിന് 720 രൂപ നിരക്കില്‍ മറിച്ചുവിറ്റ് നേടിയത് വന്‍ സാമ്പത്തിക ലാഭം. ഭരണസമിതി അംഗങ്ങളും പത്തനംതിട്ട ഡയറി യൂണിറ്റ് ഹെഡും ക്രമക്കേടിന് ഒത്താശ ചെയ്തു.















