ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ. ചില പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഗോലാന്‍ കുന്നുകള്‍ക്ക് മേലുള്ള സിറിയയുടെ അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ റഷഅ് വ്യക്തമാക്കി.
അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനാണ് സിറിയന്‍ പ്രസിഡന്റ് പുതിയ കരാറിനെ കുറിച്ച് സൂചന നല്‍കിയത്. മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇസ്രയേലുമായി സുരക്ഷാ കരാറിലെത്താന്‍ സിറിയ സജീവമായ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ – ഷറ
വ്യക്തമാക്കി. ചില പ്രമുഖ രാജ്യങ്ങളും ചര്‍ച്ചകളുടെ ഭാഗമാണ്. പുതിയ നീക്കം പശ്ചിമേഷ്യമേഷ്യയില്‍ സമഗ്രമായ സമാധാനത്തിന് വഴിതുറക്കുമെന്നാണ് ഡമാസ്‌കസിന്റ പ്രതീക്ഷ.















