ജന്തർ മന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ ഡൽഹി പൊലീസ് നിയോഗിച്ച ഫോട്ടോഗ്രാഫർമാർക്ക് എതിരെ SFI. ഡൽഹി ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജിയുമായി ജെഎൻഎസ് യു മുൻ പ്രസിഡൻ്റ് ഐഷിഘോഷ് രംഗത്തെത്തി. സമരവേദിയിൽ എത്തുന്നവരുടെ
ചിത്രം പകർത്തുന്നത് മൗലികാവകാശങ്ങളിലേക്കുള്ള കടന്ന് കയറ്റമെന്ന് ഹർജിക്കാരൻ ആരോപിച്ചു. ജന്തർ മന്തറിലെ സിജെപി സമരം തുടർച്ചയായി പൊലീസ് നിരീക്ഷിക്കുന്നുവെന്നും ഹർജിക്കാരൻ ചൂണ്ടികാട്ടി. സമരം പൊതുഭീഷണി എന്ന് പൊലീസ് തെളിയിക്കുന്നത് വരെ ഇത്തരം നിരീക്ഷണം
ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുഎസ്‌യു) മുൻ പ്രസിഡന്റ് ഐഷി ഘോഷ്, അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ കെആർ, അനിരുദ്ധ് കെപി എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.















