2026 ജൂലൈ 16 വ്യാഴം മിഥുനം 32
📰👉 സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത് ഒഴിവാക്കാൻ കഴിയാത്ത അടിയന്തര സാഹചര്യത്തിലാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി മറികടക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും കെഎസ്ഇബി നടത്തുന്നുണ്ട്.
📰👉 കേരളത്തിലെ കപ്പൽ നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ ( ഏകദേശം പതിനായിരം കോടിയോളം രൂപ) നിക്ഷേപിക്കാനുള്ള പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
📰👉 ഇറാനിലേക്ക് രൂക്ഷ ആക്രമണം തുടർന്ന് അമേരിക്ക. ഇറേനിയൻ ആർമി ബാരക്കിനു നേർക്കുണ്ടായ യുഎസ് ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടു. ഈയിടെ നടന്ന ആക്രമണങ്ങളിൽ മാത്രം ഇറാനിൽ മരണം 35 ആയി.
📰👉ഇറാനെതിരായ സൈനിക നടപടികളുടെ വ്യാപ്തി വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ടെഹ്റാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ അടുത്തയാഴ്ച യുഎസ് സൈന്യം ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിടുമെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു
📰👉 ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകൾ പൂട്ടുമെന്ന് ഇറാനിലെ വിപ്ലവഗാർഡ്. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മണ്ഡെപ് കടലിടുക്ക് പൂട്ടുന്നതിനെക്കുറിച്ചാണ് വിപ്ലവഗാർഡിന്റെ ഭീഷണിയെന്നു സൂചനയുണ്ട്.
📰👉 തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്കി. ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇത്.
📰👉 രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ ജിന്ദ് മുതൽ സോണിപത്ത് വരെയുള്ള ട്രെയിൻ ജിന്ദ് റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 89 കിലോമീറ്ററാണ് ഹൈഡ്രജൻ ട്രെയിനിന്റെ യാത്രാദൂരം.
📰👉 രാഹുൽ ഗാന്ധിയുടെ ഉത്തരാഖണ്ഡിലെ റാലിയ്ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ . പരേഡ് ഗ്രൗണ്ടിനുള്ള അനുമതി റദ്ദാക്കിയ അധികൃതർ ഗ്രൗണ്ടിൽ മറ്റൊരു പരിപാടി നടന്നുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി
📰👉എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാൻ ആഗ്രഹിക്കാത്തവർക്ക് നൂറ് ശതമാനവും ശുദ്ധമായ പെട്രോൾ ഉപയോഗിക്കാമെന്നും എന്നാൽ അതിനു കൂടുതൽ പണം ചെലവഴിക്കേണ്ടി വരുമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
📰👉 തൃശൂർ നഗരത്തിന്റെ സാംസ്കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു. രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്കും പ്രകടനങ്ങൾക്കുമായി മൈതാനം വിട്ടുനൽകരുതെന്നാണ് കോടതിയുടെ കർശന നിർദ്ദേശം















