ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി. എം ആര്‍ അജിത് കുമാര്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍ ആണെന്ന് എഡി തോമസ് എംഎല്‍എ. ഡിജിപി റിപ്പോര്‍ട്ട് മടക്കിയെങ്കിലും സര്‍ക്കാര്‍
ഇടപെടുന്ന പ്രതീക്ഷ എഡി തോമസ് പങ്കുവെച്ചു. എന്നാല്‍ ആരുടെയെങ്കിലും ധൃതിയില്‍ നടപടിയെടുക്കാന്‍ ആവില്ലെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണം. യുഡിഎഫ്
മന്ത്രിസഭയുടെ ആദ്യ തീരുമാനമായിരുന്നു രക്ഷാപ്രവര്‍ത്തന കേസില്‍ എസ്‌ഐടി. മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ മര്‍ദ്ദനമേറ്റ എഡി തോമസും അജയ് ജൂവല്‍ കുര്യാക്കോസും സര്‍ക്കാര്‍ നടപടികളെ പ്രതീക്ഷയോടെയാണ് കണ്ടത്.















