എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എന്‍എസ്എസിനോടും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരോടും ബഹുമാനം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നായര്‍ സര്‍വ്വീസ്
സൊസൈറ്റിയേയും അതിന്റെ നേതൃത്വം വഹിക്കുന്ന ജനറല്‍ സെക്രട്ടറിയേയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ സമീപിക്കൂവെന്നും
അദ്ദേഹം ഉറപ്പുനല്‍കി.ജി സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നും അത് വസ്തുതാവിരുദ്ധമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.















