ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 27നാണ് തിരഞ്ഞെടുപ്പ്. ജൂലൈ 17-ന് നിലവിലെ പാര്‍ലമെന്റ് കാലാവധി പൂര്‍ത്തിയാക്കും. കഴിഞ്ഞ 50 വര്‍ഷത്തിനിടെ നാലു
വര്‍ഷമെന്ന കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ സര്‍ക്കാരാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റേത്. സെപ്തംബര്‍ ഏഴിനാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വരിക. 120 സീറ്റുള്ള പാര്‍ലമെന്റില്‍ 61 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. തൂക്കുസഭയ്ക്കാണ് സാധ്യതയെന്നാണ് സര്‍വേകള്‍ പറയുന്നത്.















