അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ രൂപതയുടെ സിൽവർ ജൂബിലി കൺവെൻഷനിൽ (Jubilee Convention 2026) പാലാ രൂപതയെ പ്രതിനിധീകരിച്ച് പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ ആശംസകൾ അറിയിച്ചു.
ചിക്കാഗോ മക്കോർമിക് പ്ലേസിൽ ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ഈ വിശ്വാസ പ്രഖ്യാപന മഹാസമ്മേളനത്തിൽ, രൂപതയുടെ ആത്മീയ മുന്നേറ്റങ്ങൾക്ക് പാലാ രൂപതയുടെയും അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെയും പ്രാർത്ഥനകളും മംഗളങ്ങളും അദ്ദേഹം നേർന്നു.















