പിരിച്ചുവിട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാല്‍റോപ്പ് എന്ന കമ്പനി. മുന്നൂറോളം ജീവനക്കാരാണ് ജോലിയും ശമ്പളവും ഇല്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. കമ്പനി പറഞ്ഞിരുന്ന നഷ്ടപരിഹാരവും, ശമ്പള കുടിശ്ശികയും നല്‍കുന്നില്ല എന്നാണ് ജീവനക്കാരുടെ
പരാതി. നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കുമെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തോടെ കമ്പനി ചില ജീവനക്കാരോട് രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചിലരെ പിരിച്ചു വിടുകയും ചെയ്തതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. പിന്നീട് ജനുവരിയില്‍ കമ്പനി പൂട്ടുന്നു എന്ന്
കാണിച്ച് ജീവനക്കാര്‍ക്ക് നോട്ടീസ് അയച്ചു. പലപ്പോഴായി മുടങ്ങിയ ശമ്പളവും, നഷ്ടപരിഹാരവും ഉള്‍പ്പെടെ നല്‍കുമെന്നാണ് നോട്ടീസില്‍ ഉണ്ടായിരുന്നത്. മാര്‍ച്ച് മാസത്തോടെ കമ്പനി പൂര്‍ണമായും അടച്ചു. എന്നാല്‍ നാളിതുവരെ ആയിട്ടും മുടങ്ങിയ ശമ്പളം പോലും നല്‍കിയിട്ട് ഇല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.















