ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിനിടെയുണ്ടായ അപകടം അതീവദു:ഖകരമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ്. ദുരന്തത്തിന്റെ
ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുമെന്ന് ബോംബെ, നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്കു നല്കിയ നിയമപ്രകാരമുള്ള കത്തില്‍ കമ്പനി അറിയിച്ചു. പ്രദേശത്ത് തുടര്‍ന്നു
കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡിന് വേണ്ടി കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ നല്കിയ കത്തില്‍ വ്യക്തമാക്കി.















