റെയ്ഡ് കഴിഞ്ഞ മടങ്ങിയ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ ടാക്സി ഡ്രൈവറും സിപിഐഎം പ്രവർത്തകനുമായ ശ്യാംരാജിനെ കൈവിട്ട് സിപിഐഎമ്മും ഇഡിയും. നഷ്ടപരിഹാരം നൽകിയാൽ
കോടതിയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. പ്രവർത്തകരുടെ ആക്രമണത്തിൽ കാർ തകർന്ന
ശ്യാമിനെ സഹായിക്കുമെന്നായിരുന്നു നേതാക്കൾ നേരത്തെ പറഞ്ഞിരുന്നത്. പണിപൂർത്തിയായ വാഹനം ലഭിക്കാൻ തിരികെ വാങ്ങാൻ 1,80,000 രൂപ ആവശ്യമാണ്.















