അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ് സമ്മാനിച്ചുകൊണ്ട് ഗാസയിലെ തങ്ങളുടെ ഭരണസമിതി പിരിച്ചുവിട്ടതായി പലസ്തീൻ പ്രസ്ഥാനമായ ഹമാസ് പ്രഖ്യാപിച്ചു. ഗാസയുടെ ഭരണം
ഇനിമുതൽ പലസ്തീൻ ടെക്നോക്രാറ്റുകളുടെ (വിദഗ്ധരുടെ) സമിതിക്ക് കൈമാറും. കഴിഞ്ഞ 20 വർഷമായി ഗസയിൽ തുടരുന്ന ഹമാസ് ഭരണത്തിനാണ് ഇതോടെ ഔദ്യോഗികമായി വിരാമമാകുന്നത്.















