സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെല്‍ട്രോണ്‍
ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിര്‍ത്തിവെക്കാന്‍ കാരണമായത്. സര്‍ക്കാരില്‍ നിന്ന് കെല്‍ട്രോണിന് ലഭിക്കാനുള്ള 90
കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റര്‍നെറ്റ് കമ്പനിക്കുള്ള പണം നല്‍കുന്നതിന് തടസ്സമായത്.















