ബിജെപി കൗൺസിലർ ആർ സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5.30 വരെയാണ് സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ
ആക്രമണം നടത്തിയെന്ന കേസിലാണ് കസ്റ്റഡി. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. കേസിന്റെ
പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത് പ്രവർത്തിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. തെളിവെടുപ്പിന് ശേഷം സുഗതനെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.















