കേരള കാര്‍ഷിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണ്ണറുടെ തീരുമാനത്തെ തള്ളാതെ കൃഷി മന്ത്രി ടി സിദ്ദിഖ്. സീനിയോരിറ്റി
പരിഗണിച്ചുകൊണ്ടാണ് ഡോ.സജിത റാണിക്ക് നിയമനം നല്‍കിയതെന്നാണ് ലോക്ഭവന്‍ നല്‍കിയ വിശദീകരണമെന്ന് ടി സിദ്ദിഖ് പറഞ്ഞു. അക്കാദമിക് എക്‌സലന്‍സിന്റെ അടിസ്ഥാനത്തിലാണ്
സര്‍ക്കാര്‍ പേരുകള്‍ നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.മന്ത്രി ടി സിദ്ദിഖ് നല്‍കിയ പേരുകള്‍ പരിഗണിക്കാതെയാണ് ബിജെപി ബന്ധമുള്ള സംഘടനാ നേതാവായ ഡോ. സജിത റാണിയെ നിയമിച്ചത്.















