2026 ജൂൺ 18 വ്യാഴം മിഥുനം 04
വാർത്തകൾ
📰👉 പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉഭയക്ഷി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിൽ സമാധാനത്തിനായി ട്രംപ് സ്വീകരിക്കുന്ന നടപടികളെ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും മോദി പറഞ്ഞു. ഇന്ത്യ- അമേരിക്ക വ്യാപാര കരാർ ഉടൻ അന്തിമമാകുമെന്ന് ട്രംപ് പറഞ്ഞു.
📰👉 കോട്ടയം: കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്(എ.ഡി.എം) ആയി സോളി ആന്റണി ചുമതലയേറ്റു. കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർ, കോട്ടയം പുഞ്ച സ്പെഷ്യൽ ഓഫീസർ, പുനലൂർ ആർ.ഡി.ഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. വാകത്താനം സ്വദേശിനിയാണ്. ഭർത്താവ്: ജിയോ ടി. മനോജ് (മുൻ ഡെപ്യൂട്ടി കളക്ടർ) മകൻ: ടോം ജി. മനു.
📰👉 വീണ വിജയൻ്റെ ചോദ്യം ചെയ്യല്‍ നടന്നു കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഒന്‍പത് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന വീണ മാധ്യമങ്ങളോട് പ്രതികരിക്കാതെ കാറില്‍ മടങ്ങി.
📰👉 ഇന്ത്യ-ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുകെ സർക്കാർ. ബ്രെക്സിറ്റിന് ശേഷം യുകെ ഒപ്പുവെക്കുന്ന ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര കരാർ ആണ് ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നത്.
📰👉 രാജ്യത്ത് വൈദ്യുതി ലഭ്യതയില്‍ വലിയ കുറവുണ്ടായതിനാല്‍ സംസ്ഥാനത്ത് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചതിനാല്‍ അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ രാജ്യത്താകെ വൈദ്യുതിലഭ്യതയില്‍ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്.
📰👉 കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസുകളില്‍ സൗജന്യ യാത്രയ്‌ക്ക് അര്‍ഹരായ സ്ത്രീകള്‍ ടിക്കറ്റ് തുക നല്‍കാന്‍ തയ്യാറായാലും വാങ്ങില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ പറഞ്ഞു. അത് പലവിധ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.
📰👉 മാര്‍പാപ്പ രൂപതാധ്യക്ഷനായ റോം രൂപതയുടെ മുന്‍ വികാരി ജനറാളും റോമിലെ നിര്‍ണ്ണായക ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്ത കർദ്ദിനാൾ കാമില്ലോ റൂയിനി ദിവംഗതനായി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെയും അടുത്ത സഹകാരിയായി വര്‍ത്തിച്ച അദ്ദേഹം ഇറ്റലിയിലെ യാഥാസ്ഥിതിക മെത്രാന്മാരുടെ പ്രധാന ശബ്ദങ്ങളിൽ ഒരാളായി അറിയപ്പെട്ടിരിന്നു.
📰👉 യുക്രൈനിലെ കീവില്‍ ആയിരം വർഷം പഴക്കമുള്ള ക്രിസ്ത്യൻ ആശ്രമം അഗ്നിയ്ക്കിരയാക്കിയ റഷ്യയെ അപലപിച്ച് ക്രൈസ്തവ നേതാക്കള്‍. ഇക്കഴിഞ്ഞ ജൂണ്‍ 15 പുലര്‍ച്ചെയാണ് കീവ് പെച്ചേഴ്‌സ് ലാവ്ര ആശ്രമ സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഡോർമിഷൻ കത്തീഡ്രല്‍ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തില്‍ അഗ്നിയ്ക്കിരയായത്.
📰👉 2026 ഫിഫ ലോകകപ്പ് ഫുട്ബോളിലെ അര്‍ജന്‍റീനയുടെ ആദ്യ മത്സരത്തിൽ ഗോൾവല കുലുക്കി ഹാട്രിക്ക് സ്വന്തമാക്കിയ ഇതിഹാസ താരം ലയണല്‍ മെസ്സി മത്സരത്തിനിടെ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ചു. അള്‍ജീരിയയ്ക്കെതിരെ നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ‘ഹാട്രിക്ക്’ ഗോളില്‍ അർജന്റീനയ്ക്കു മിന്നും ജയം ലഭിച്ചിരിന്നു.
📰👉 പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് ദിവസം പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കുക. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണം നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.















