2026 ജൂൺ 17 ബുധൻ മിഥുനം 03
വാർത്തകൾ
📰👉 സെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണ് സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത്.
📰👉 രാജ്യത്ത് പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂർത്തിയാകുന്ന ജൂൺ 22 വരെയാണ് നിരോധനം
📰👉 രാജ്യത്തുടനീളമുള്ള ഫാർമസികളിൽ നിന്ന് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കൾ ഡോക്ടറുടെ കുറിപ്പടി വാങ്ങുന്നത് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദ്ദേശത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം കേന്ദ്രം പരിശോധിച്ചതിന് ശേഷമാണ് 2026 ജൂൺ 9 ന് വിജ്ഞാപനം പുറപ്പെടുവിച്ചത്
📰👉 ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഒരു ചരിത്രം കൂടി സ്വന്തമാക്കി ജര്‍മന്‍ ഫുട്ബോള്‍ ടീം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച രാജ്യമെന്ന റിക്കാര്‍ഡാണ് ജര്‍മനി സ്വന്തം പേരിലാക്കിയത്.കുറസാവോയ്ക്കെതിരായ കളിയില്‍ ഏഴ് ഗോള്‍ നേടിയതോടെയാണ് ചരിത്ര നേട്ടം
📰👉 കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. തൂണേരിയില്‍ ഒമ്പത് വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും ബാധിച്ച കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീട്ടിലെത്തിയതിന് പിന്നാലെയാണ് പരിശോധനാ ഫലം വന്നത്.
📰👉 അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച പുതിയ സമാധാന കരാറിനെതിരെ പരസ്യ വിയോജിപ്പുമായി ഇസ്രായേൽ. പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ട് വെച്ച നിർദേശങ്ങൾ തള്ളിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു, ലെബനാനിലെ സുരക്ഷാ ബഫർ മേഖലയിൽ നിന്നുള്ള സൈനിക പിന്മാറ്റം ഉണ്ടാകില്ലെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കി
📰👉 സമാധാനച്ചർച്ചകളിൽ, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവചനാതീതമായ പെരുമാറ്റത്തെ പ്രതിരോധിക്കാൻ ഇറാൻ സൈക്കോളജിസ്റ്റുകളുടെ സഹായം തേടിയതായി റിപ്പോർട്ട്. ട്രംപിന്റെ മാനസികാവസ്ഥ വിലയിരുത്തുന്നതിനും മധ്യസ്ഥർ വഴി അദ്ദേഹത്തിന് കൈമാറുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനും രണ്ട് മുതിർന്ന സൈക്കോളജിസ്റ്റുകളെ ഇറാൻ നിയോഗിച്ചിരുന്നു.
📰👉 കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ലഹരിക്കെതിരായ കേരള പോലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ വിപുലപ്പെടുത്തും. കേന്ദ്ര ഏജൻസികളുടെ പ്രതിനിധികളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചർച്ച നടത്തി.
📰👉 സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്നുവെന്ന രീതിയിൽ സമൂഹമാധ്യമത്തിൽ നടന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്രം. 2026ലെ യുപിഎസ്സി സിവിൽ സർവീസ് (പ്രിലിമിനറി) ചോദ്യപേപ്പർ ചോർന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വസ്തുതാ അന്വേഷണ വിഭാഗമാണ് സ്ഥിരീകരിച്ചത്.
📰👉 സമാധാന ധാരണപ്രകാരം ഇറാൻ ഒരിക്കലും അണ്വായുധം ഉണ്ടാക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഫ്രാൻസിലെ ജി7 ഉച്ചകോടിയിൽ ഖത്തർ അമീർ ഹമദ് അൽ-താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവർത്തകർക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.















