എറണാകുളം: കേരള ലേബർ മൂവ്‌മെന്റിന്റെയും (KLM) കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറത്തിന്റെയും (KDWF) സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചരണം സംഘടിപ്പിക്കുന്നു.
ജൂൺ 16 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ എറണാകുളം പി.ഒ.സി (POC) യിൽ വെച്ചാണ് പരിപാടികൾ നടക്കുക. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെയും ക്ഷേമത്തെയും മുൻനിർത്തി കേരള ലേബർ മൂവ്‌മെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.















