ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യജയം തേടിയിറങ്ങിയ കാനഡക്ക് ആശ്വാസ സമനില. ബോസ്‌നിയയാണ് കാനഡയെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
ആദ്യ വിസില്‍ മുതല്‍ ആക്രമിച്ച് കളിച്ചത് കാനഡ ആയിരുന്നു. പക്ഷെ ആദ്യ ഗോള്‍ നേടിയത് ബോസ്‌നിയയും. യാവോ ലൂക്കിച്ചാണ് 21-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത്
ഹെഡറിലൂടെ വലയിലെത്തിച്ചത്. അന്താരാഷ്ട്ര കരിയറില്‍ ലൂക്കിച്ചിന്റെ ആദ്യ ഗോളായി ഇത്.















