പാലാ: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം പാലാ സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പന്തക്കുസ്താ തിരുനാൾ മെയ് 24 ഞായറാഴ്ച (നാളെ) പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് നടക്കും.
രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന ആത്മീയ ശുശ്രൂഷകൾ വൈകുന്നേരം 3:30 വരെ നീണ്ടുനിൽക്കും.
ഉദ്ഘാടനവും നേതൃത്വവും
അഭിവന്ദ്യ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പന്തക്കുസ്താ തിരുനാൾ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കത്തോലിക്കാ വിശ്വാസികൾക്ക് ഏറെ സുപരിചിതനും പോട്ട ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചനപ്രഘോഷകനുമായ റവ. ഫാ. ഫ്രാൻസിസ് കർത്താനം VC തിരുനാൾ ശുശ്രൂഷകൾക്ക് മുഖ്യ നേതൃത്വം നൽകും.
2026 മെയ് 24 ഞായർ രാവിലെ9.30 മുതൽ ഉച്ചകഴിഞ്ഞ്3.00 വരെ പന്തകൂസ്താ തിരുനാൾ കത്തിഡ്രൽ ശുശ്രൂഷാക്രമം
9.00:രെജിസ്ട്രേഷൻ
9.30 am ജപമാല:-(സോൺ)
9.55 am സ്തുതി ആരാധന(YU4C)
10.20 am ബൈബിൾ പ്രതിഷ്ഠ
10.30 am
പന്തകുസ്താ ശുശ്രൂഷ ഉൽഘാടനം& സന്ദേശം:- അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട്
11.00 am
വചന ശുശ്രൂഷ
റവ.ഫാ. ഫ്രാൻസിസ് കർത്താനം VC
12.40 pm
സ്തോത്രക്കാഴ്ച & അറിയിപ്പുകൾ
12.50 pm
ഉച്ചഭക്ഷണം
1.45 pm
ഗാനശുശൂഷ
1.55ദിവ്യകാരുണ്യ ആരാധന
3.00 pm
സമാപനം. ചായ















