പ്രദേശത്ത് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും പൊതി പള്ളിയുടെ മുഖവാരത്തിൽ സ്ഥാപിച്ചിരുന്ന കുരിശ് തകർന്നു വീണു. ഇന്ന് (മെയ് 23) വൈകുന്നേരത്തോടെയാണ് നാശനഷ്ടം വിതച്ച ഈ സംഭവം ഉണ്ടായത്.
ഉച്ചയ്ക്ക് ശേഷം മേഖലയിൽ ശക്തമായ ഇടിമിന്നലോടും ചൂഴലിക്കാറ്റോടും കൂടിയ മഴയാണ് അനുഭവപ്പെട്ടത്. ഇതിനിടയിൽ പള്ളിയുടെ മുൻഭാഗത്ത് ഏറ്റവും മുകളിലായി സ്ഥാപിച്ചിരുന്ന വലിയ കുരിശ് ശക്തമായ ആഘാതത്തിൽ തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു.















