മുസ്‌ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്ന് സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസാണെന്നും സതീശന്‍ പുകഴ്ത്തി. ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി.
ഒരു പാർട്ടി പോലെ. ഞങ്ങൾ എടുത്ത മതേതര നിലപാടിനെ കേരളം അംഗീകരിച്ചു. പാണക്കാട് തങ്ങളുടെ എല്ലാ പിന്തുണയും അതിനു ലഭിച്ചു. കേരളത്തെ വിദ്വേഷം ഉണ്ടാക്കി വിഭജിക്കാൻ ചില
ശക്തികൾ ശ്രമിച്ചു. പള്ളുരുത്തിയിലെയും മുനമ്പത്തെയും വിഷയങ്ങളിൽ മുസ്ലിം ലീഗ് എടുത്ത നിലപാട് വിസ്മയിപ്പിച്ചു. കെ ടി ജോർജിന്റെ പേരിലുള്ള അവാർഡ് ഞങ്ങൾ തങ്ങൾക്ക് നൽകിയത് ആ മതേതര നിലപാടിനുള്ള അംഗീകാരമെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.















