2026 ഏപ്രിൽ 16 മെയ് ശനി 1199 ഇടവം 02
വാർത്തകൾ
📰👉 എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 410456 പേർ പരീക്ഷ എഴുതി. 30514 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്ക് എ പ്ലസിന് അർഹരായി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ലെന്ന പ്രത്യേകത ഇത്തവണയുണ്ട്
📰👉 നീറ്റ് പേപ്പർ ചോർച്ച കേസിലെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പൂനെയിൽ നിന്നുള്ള കെമിസ്ട്രി പ്രൊഫസറെ സിബിഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു ലാത്തൂർ സ്വദേശിയും രസതന്ത്രത്തിൽ വിദഗ്ദ്ധനുമായ പ്രൊഫസർ പി.വി. കുൽക്കർണി വർഷങ്ങളായി നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ പാനലിൽ അംഗമായിരുന്നു.
📰👉 പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യം. തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പിണറായി തയ്യാറായിട്ടില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു
📰👉 സ്വകാര്യ വിമാനക്കമ്പനികള്‍ ഈടാക്കുന്ന യാത്രാനിരക്കില്‍ സുപ്രീംകോടതിക്ക് അതൃപ്തി. അമിതവും വിവേചനപരവുമാണ് യാത്രാനിരക്കെന്നാണ് കോടതിയുടെ നിരീക്ഷണം.
📰👉 സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികൾ 25ന് ആരംഭിക്കും. അധിക സീറ്റുകൾ ആവശ്യം വന്നാൽ മുൻ വർഷങ്ങളിലേതു പോലെ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് പറഞ്ഞു.
📰👉 സംസ്ഥാനത്ത് വനമായി രേഖപ്പെടുത്തിയിട്ടുള്ളതും എന്നാല്‍, നിലവില്‍ ജനവാസമേഖലകളായി മാറിയതുമായ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂമിയെക്കുറിച്ചുള്ള വിവരശേഖരണത്തിനു വനംവകുപ്പ്. ഇതിനായി ഫീല്‍ഡ്തല പരിശോധനകള്‍ നടത്താന്‍ എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപവത്കരിച്ചു.
📰👉 മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച വ്യാപാരക്കരാറുകൾ യാഥാർഥ്യമായെന്ന് ട്രംപ് പറഞ്ഞു.
📰👉 കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരുണ്ടാകും. ഒരെണ്ണംകൂടി ലഭിക്കുമോയെന്നും പരിശോധിക്കുന്നുണ്ട്. ചെറു ഘടകകക്ഷികൾക്ക് ഓരോ മന്ത്രിമാരാകുമുണ്ടാകുക… റവന്യൂ വകുപ്പ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടും. ലീഗിനും റവന്യൂവിൽ താത്പര്യമുണ്ട്. റവന്യൂ കിട്ടിയില്ലെങ്കിൽ പൊതുമരാമത്തും ടൂറിസവും, അല്ലെങ്കിൽ പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ചേർത്തുനൽകണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെടും.
📰👉 യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണത്തിന്റെ കാര്യത്തിൽ കടുത്ത നിലപാടിൽ മുസ്ലിം ലീഗ്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുന്നതായാണ് വിവരം
📰👉 ഇത്തവണ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരിയെന്ന പ്രത്യേകതയുണ്ട്. 1986ലെ എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ആണ് ഇന്ന് എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചത്.















