കൊഴുവനാൽ: കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിൽ വിശുദ്ധ ജോൺ നെപുംസ്യാന്റെ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി . തിരുനാളിന്റെ രണ്ടാം ദിനമായ ഇന്ന്
- രാവിലെ 5:30: വിശുദ്ധ കുർബാന.
- രാവിലെ 9:15: വിശുദ്ധ കുർബാന, ലദീഞ്ഞ്, വണക്കമാസം. റവ. ഫാ. സെബാസ്റ്റ്യൻ പെട്ടപുഴ .
- വൈകുന്നേരം 5:00: ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. റവ. ഫാ. മാത്യു തെന്നാട്ടിൽ .
തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും , സ്നേഹവിരുന്നും നടക്കും. ഇടവക വികാരിയുടെയും തിരുനാൾ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആഘോഷങ്ങൾക്കുള്ള വിപുലമായ ഒരുക്കങ്ങളാണ് പള്ളിയിൽ പൂർത്തിയായിരിക്കുന്നത്















