മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനോടുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യർ . മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല. പിന്തുണ
ആർക്കാണെന്നുള്ളത് പുറത്തുപറയാനില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുക. മുസ്‌ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും
തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. സാദിക്കലി ശിഹാബ് തങ്ങളെ പാണാക്കാടെത്തി കണ്ടശേഷമായിരുന്നു പ്രതികരണം.















