തമിഴ്നാട്ടിൽ 200 സീറ്റുകളിൽ അധികം നേടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപിയുടെ അണ്ണാ ഡിഎംകെ മാസ്ക് അഴിപ്പിയ്ക്കുകയാണ് ലക്ഷ്യം. അതിനായാണ് തമിഴ്നാടും എൻഡിഎയും തമ്മിലാണ് മത്സരമെന്ന ക്യാമ്പയിൻ നടത്തുന്നതെന്നും എം കെ സ്റ്റാലിൻ എക്സ് പോസ്റ്റിൽ കുറിച്ചു.
ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ ഭിന്നതയുണ്ടെന്ന ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി.
താനും രാഹുൽ ഗാന്ധിയും ഒരേ ലക്ഷ്യത്തോടെ രണ്ട് ദിശകളിൽ സഞ്ചരിക്കുകയാണെന്നും സഖ്യത്തിന്റെ വിജയത്തിനായി വിവിധയിടങ്ങളിൽ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
















