വനിതാ സംവരണത്തിന്റെ മറവില്‍ രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിര്‍ത്താനാണ് ബിജെപി വ്യാമോഹിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വനിതാ സംവരണത്തെ എതിര്‍ക്കുന്നില്ല.
പിന്തുണക്കാന്‍ തയാറാണ്. എന്നാല്‍ ബിജെപിയുടെ ലക്ഷ്യം മറ്റൊന്നാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. വനിതാ സംവരണ ബില്‍ 2023ല്‍ പാസാക്കിയപ്പോള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്.
അന്ന് നടപ്പിലാക്കിയില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കൃത്യമായ അജണ്ടയോടെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ് ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ഉപയോഗിച്ച് കശാപ്പ് ചെയ്തുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
















