മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിഎംകെ. നാളെ തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയർത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിശബ്ദമാക്കാൻ നീക്കമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. ബിജെപി കളിക്കുന്നത് തീക്കളിയാണ്, ഈ ചരിത്രപരമായ അനീതിക്കെതിരെ തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും നാളെ കരിങ്കൊടികൾ ഉയരുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഇന്ത്യയുടെ പുരോഗതിക്കായി പ്രയത്നിച്ച തമിഴ്‌നാടിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നൽകുന്ന ശിക്ഷയാണോ മണ്ഡല പുനർനിർണ്ണയമെന്നും സ്റ്റാലിൻ ചോദിച്ചു.















