പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികതാവളങ്ങളെ ലക്ഷ്യം വയ്ക്കാൻ ഇറാൻ ചൈനീസ് ചാര ഉപഗ്രഹത്തെ ആശ്രയിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്. 2024ലാണ് ഐ ആർ ജി സി ചൈനീസ് ചാരഉപഗ്രഹം രഹസ്യമായി വാങ്ങിയത്.
TEE-01B എന്ന ഉപഗ്രഹം ചൈനീസ് കമ്പനിയായ എർത്ത് ഐ -യിൽ നിന്നാണ് ഐ ആർ ജി സി വാങ്ങിയത്. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിന്റെ ചിത്രങ്ങൾ മാർച്ച് 13,14,15 തീയതികളിൽ ഉപഗ്രഹം എടുത്തിരുന്നു. സൈനികതാവളം ആക്രമിക്കപ്പെട്ടത് ട്രംപ് മാർച്ച് 14ന് സ്ഥിരീകരിച്ചിരുന്നു.















