അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ അപകീർത്തി പ്രസ്താവന നടത്തിയെന്ന കേസിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് തിരിച്ചടി. മുൻകൂർ ജാമ്യം അനുവദിച്ച തെലങ്കാന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു.
ജാമ്യത്തിനായി അസം ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ അസ്സം സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.















