ശ്വാസനാളത്തിൽ പാൽ കുടുങ്ങി പെൺകുഞ്ഞ് മരിച്ചു. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. ഫീഡിങ് റൂമിൽ അമ്മ മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തിൽ പാല് കുടുങ്ങിയാണ് അസം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.
അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ ഒരു വയസ്സുള്ള പെൺകുഞ്ഞാണ് മരിച്ചത്. ട്രെയിൻ യാത്രയ്ക്കിടെ വിശ്രമിക്കാനായി സ്റ്റേഷനിലെത്തിയതായിരുന്നു കുടുംബം.
ഫീഡിങ് റൂമിലിരുന്ന് അമ്മ മുലയൂട്ടുന്നതിനിടെ അബദ്ധത്തിൽ ശ്വാസനാളത്തിൽ പാൽ കുടുങ്ങുകയായിരുന്നു. പാൽ കുടിച്ച ഉടൻ തന്നെ കുഞ്ഞ് ബോധരഹിതയായതായി മാതാപിതാക്കൾ പറഞ്ഞു.















