ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും ഇസ്രയേലും അമേരിക്കയും ലോകത്തെ സംരക്ഷിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബെഞ്ചമിന്‍ നെതന്യാഹു, ഒരിടവേളക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയായി, ‘ഞാന്‍ ജീവനോടെയുണ്ട്’ എന്ന് പറഞ്ഞായിരുന്നു നെതന്യാഹു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
ഇറാന്‍ ഇപ്പോള്‍ ആരുടെ ഭരണത്തിന് കീഴിലാണെന്ന് തനിക്കറിയില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇറാനിയന്‍ നേതൃത്വത്തിനുള്ളില്‍ വിള്ളലുകള്‍ വീഴുന്നതായി കാണുന്നുണ്ടെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.















