spot_img

ഒമ്പതാമത് മാന്നാനം ബൈബിൾ കൺവെൻഷൻ ‘ഏൽ റൂഹ’ നവംബർ 18 മുതൽ 22 വരെ; മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും

spot_img

Date:

മാന്നാനം: വിശുദ്ധ ചാവറ പിതാവിന്റെ തീർത്ഥാടന കേന്ദ്രമായ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ ഒമ്പതാമത് മാന്നാനം ബൈബിൾ കൺവെൻഷൻ ‘ഏൽ റൂഹ’ നവംബർ 18 മുതൽ 22 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ രാത്രി 9 മണി വരെയാണ് കൺവെൻഷൻ നടക്കുക. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

കടലുണ്ടി ഏൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സി.എം.ഐ വചനപ്രഘോഷണത്തിനും ആത്മീയ ശുശ്രൂഷകൾക്കും നേതൃത്വം നൽകും. വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, ദൈവവചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ എന്നിവ കൺവെൻഷന്റെ ഭാഗമായി നടക്കും.

കൺവെൻഷൻ ദിനങ്ങളിൽ വൈകുന്നേരം 4-ന് ജപമാല, 4.30-ന് വിശുദ്ധ കുർബാന, 5.45-ന് വചനപ്രഘോഷണം എന്നിവയാണ് പ്രധാന പരിപാടികൾ. ഫാ. ടോമി കാട്ടാമ്പള്ളി സി.എം.ഐ, ഫാ. ബെന്നി നൽക്കര സി.എം.ഐ, ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. ബിജി പടിഞ്ഞാറെക്കുറ്റ്, ഫാ. വർഗീസ് കേളംപറമ്പിൽ സി.എം.ഐ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.

വിശ്വാസികൾക്കായി കൺവെൻഷൻ ദിവസങ്ങളിൽ പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികൾക്കും പ്രായമായവർക്കും പ്രത്യേക ഇരിപ്പിട സൗകര്യവും മെഡിക്കൽ സർവീസും ലഭ്യമായിരിക്കും. കൂടാതെ രാവിലെ 10 മുതൽ വൈകുന്നേരം 3 മണി വരെ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

മാന്നാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സി.എം.ഐ, ഫാ. ജെയിംസ് മഠത്തിൽചിറ സി.എം.ഐ, ഫാ. ടിസൺ പാത്തിക്കൽ, മദർ ആന്റണി കാഞ്ഞിരത്തിങ്കൽ, ബ്രദർ മാർട്ടിൻ പെരുമാലിൽ, കെ.സി. ജോയ് കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related