പുതുപ്പള്ളി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മീനടം മറിയ റബർ ഇൻഡസ്ട്രീസ് (Maria Rubber Industries) സന്ദർശിച്ചു. ഫാക്ടറിയിലെ തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തിയ അദ്ദേഹം അവരുടെ ജോലിസാഹചര്യങ്ങളും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും ചോദിച്ചറിഞ്ഞു.
തൊഴിൽ മേഖലയിലെ പ്രശ്നങ്ങളിലും വികസന കാര്യങ്ങളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം തൊഴിലാളികൾക്ക് ഉറപ്പുനൽകി. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ച തൊഴിലാളികൾ വലിയ ആവേശത്തോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ജോലിത്തിരക്കുകൾക്കിടയിലും തങ്ങളെ കാണാനെത്തിയ സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുത്തും വിശേഷങ്ങൾ പങ്കുവെച്ചുമാണ് അവർ യാത്രയാക്കിയത്.














