കുടക്കച്ചിറ: വിശുദ്ധ ഔസേപ്പിതാവിന്റെ മരണതിരുനാളിനോടനുബന്ധിച്ച് കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ നടന്ന ഭക്തിനിർഭരമായ ഊട്ടുനേർച്ചയിൽ കേരളാ കോൺഗ്രസ് (എം) ചെയർമാനും എംപിയുമായ ശ്രീ. ജോസ് കെ. മാണി പങ്കെടുത്തു.
തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രത്യേക പ്രാർത്ഥനകളിലും തുടർന്ന് നടന്ന നേർച്ച വിതരണത്തിലും അദ്ദേഹം വിശ്വാസികൾക്കൊപ്പം സമയം ചെലവഴിച്ചു.














