ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ നോട്ടീസ് സമർപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയാണ് ‘ഇന്ത്യ’ സഖ്യത്തിലെ 193 എംപിമാർ ഒ
പ്പിട്ട നോട്ടീസ് ലോക്സഭയിലും രാജ്യസഭയിലും നൽകിയത്. ലോക്സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരും ചേർന്നാണ് സംയുക്തമായി ഈ നീക്കം നടത്തിയത്. തൃണമൂൽ കോൺഗ്രസ് മുൻകൈയെടുത്ത ഈ നീക്കത്തിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പൂർണ പിന്തുണ നൽകി.













