തിരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ്. പത്തനംതിട്ട ജില്ലാ കോടതിയിലും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.
ശ്രീനാദേവി കുഞ്ഞമ്മ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത് അനധികൃതമായിട്ടെന്നാണ് പരാതി. റേഷൻ കാർഡിൽ പേര് ഉണ്ടെന്നു പറഞ്ഞായിരുന്നു ശ്രീനാദേവി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത്. കൊല്ലം സ്വദേശിയായ ശ്രീനാദേവിക്ക് പത്തനംതിട്ട ജില്ലയിൽ വിലാസം ഇല്ല.













