എണ്ണ വില കൂടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ യുദ്ധം അവസാനിക്കുമ്പോൾ എണ്ണ വില താഴ്‌ന്നോളും.
എണ്ണ വില കുറയ്ക്കുമെന്ന് സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ ട്രംപ് പറഞ്ഞിരുന്നു. എണ്ണ വില കുറയ്ക്കാൻ എണ്ണ കമ്പനി സി ഇ ഒ-മാരുമായി യു എസ് ഊർജസെക്രട്ടറി ക്രിസ് റൈറ്റ് ചർച്ച തുടരവേയാണ് ട്രംപിന്റെ നിലപാട് മാറ്റം.
ഇന്ധനവില വർദ്ധനവിനെക്കുറിച്ച് ചോദിച്ചപ്പോൾ വില കൂടിയാൽ കൂടട്ടെ എന്നായിരുന്നു ട്രംപിന്റെ മറുപടി.













